Skip to content

താടിയും കഞ്ചാവും

February 25, 2012

ന്നാം തിയ്യതി സാധനം എവിടെയൊക്കെ അവൈലബിളാണ്, പത്തുമണിയ്ക്ക് ബാറും, പതിനൊന്നിന് എക്സിക്യൂട്ടീവും അടച്ചാല്‍ പിന്നെ കുപ്പിയൊപ്പിക്കാന്‍ എന്തെങ്കിലും വഴികള്‍ ഉണ്ടോ എന്നതൊക്കെ വെള്ളടി തുടങ്ങുമ്പോഴും, ഒരുത്തന്റെ തന്തയ്ക്കും തള്ളയ്ക്കും പുളിച്ചത് എങ്ങനെ വിളിയ്ക്കാം, ലൈബോയിട്ട് കുളിച്ചാലും പോകാത്ത നല്ല ഫസ്റ്റ് ക്ലാസ്സ്‌ തെറികള്‍ എന്തൂറ്റൊക്കെ എന്നുള്ളത് പുതിയ ഭാഷകള്‍ പഠിക്കുമ്പോഴും നമ്മള്‍ അറിഞ്ഞു വയ്ക്കാറുള്ള ചെറിയ ചെറിയ കാര്യങ്ങളാണ് !! എന്തായാലും ഞാന്‍ അങ്ങനെയാണ് മനസ്സില്‍ യാതൊരു ദുരുദ്ദേശവുമുണ്ടായിട്ടല്ല പക്ഷേ പഠിക്കുമ്പൊ എല്ലാം ഗഹനമായി തന്നെ പഠിക്കണം അതാ എന്റെ പോളിസി ! സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ടെക്സ്റ്റ്‌ ബുക്കുകളിലെ അപ്പന്റിക്സ് വരെ വിടാതെ പഠിക്കാറുള്ള ഒരു ബ്രൈറ്റ്‌ സ്റ്റ്യൂഡന്‍റ് (ഞങ്ങള്‍ ‘യോ’കള്‍ ഇങ്ങനെയാണ് ഉച്ചരിക്കാറ് ) ആയിരുന്നു ഞാന്‍. അറിയാനുള്ള അടങ്ങാത്ത അഭിനിവേശം എന്നോ എങ്ങനെ വേണമെങ്കിലും വിളിക്കാം ! തമിഴ്‌നാട്ടില്‍ ചെന്നും ആദ്യം പഠിച്ചതും ഇതൊക്കെത്തന്നെയായിരുന്നു. 

അപ്പൊ ഞാന്‍ ഐഐഎം (പി സൈലന്റായത് കൊണ്ട് ചേര്‍ത്തില്ല എന്ന് മാത്രം) ചേര്‍ന്ന അവസരമായിരുന്നു. റൂംമേയ്റ്റും സുഹൃത്തുമായ പത്തനംതിട്ടക്കാരന്‍ കൂട്ടുകാരന് ഒരു പള്‍സര്‍ ഉണ്ടായിരുന്നത് കൊണ്ട് വല്ലപ്പോഴും ആണ്ടിനും ചങ്ക്രാന്തിയ്ക്കും ഒരു ചെയ്ഞ്ചിന് ക്ലാസ്സില്‍ പോകാറുള്ള ദിവസങ്ങളില്‍ അവന്റെ വണ്ടിയായിരുന്നു ആശ്രയം. ദൈവവുമായി കൂടുതല്‍ അടുത്തതും അവന്റെ വണ്ടിയില്‍ വളരെ പതുക്കെയുള്ള യാത്രകളിലായിരുന്നു. 

തലേ ദിവസം ചെന്നൈയില്‍ ഒരു മഴ പെയ്തിരുന്നത് കൊണ്ട് റോഡിലൊക്കെ അല്പസ്വല്പം വെള്ളം ഉണ്ടായിരുന്നു. തണുപ്പ് എന്ന് ആരെങ്കിലും പറഞ്ഞു കേട്ടാല്‍ തന്നെ ജെര്‍ക്കിന്‍ എടുത്തിടുന്ന ഗള്‍ഫിലെ ബംഗാളികളെപ്പോലെയാണ് അണ്ണന്‍മാരും. മഴ ഇന്നലെ പെയ്താല്‍ പിന്നെ ആ ഒരാഴ്ച മൊത്തം മഴക്കോട്ടെടുത്തിടും. അവരുടെ ഓരോ മോഹങ്ങള്‍ അല്ലാണ്ടെന്താ….

എഗ്മോര്‍ ചിയേഴ്സ് ബാര്‍ എത്തുന്നതിന് മുന്നേ മേലെ പറഞ്ഞപോലെ കോട്ടിട്ട ഏതോ ഒരു ഡാവ് ഞങ്ങടെ വണ്ടിയെ ലൈറ്റായിട്ട് ഒന്ന് ഓവര്‍ടേക്ക് ചെയ്തു. റോഡില്‍ തളം കെട്ടി കിടന്നിരുന്ന വെള്ളം കുറച്ച്, കുറച്ച് എന്ന് പറഞ്ഞാല്‍ ഒരു പൊട്ട്, മൂത്രമൊഴിക്കുമ്പോള്‍ കാലിലേക്ക് തെറിക്കുന്ന അത്രയ്ക്കും മാത്രം ഓടിച്ചിരുന്നവന്റെ പാന്റ്സിലേക്ക് തെറിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു നിമിഷം കൊണ്ട് ഒരാള്‍ക്ക്‌ എന്തൊക്കെ തെറി വിളിക്കാന്‍ പറ്റും അതൊക്കെ അവന്‍ കാച്ചി കൂടെ ഞാനും കൂടി (ഒരു കമ്പനിയ്ക്ക്)

തിരിച്ചയാള്‍ അരുമയാണ തങ്ക തമിഴ്‌ വാര്‍തൈഹള്‍ പേശിക്കൊണ്ട് വണ്ടി ക്രോസ് ആക്കി നിര്‍ത്തി. അത് സരി അവളോ തിമിരാടാ ഉനക്ക്‌ തേവ**** പയ്യാ എന്ന് തുടങ്ങുന്ന ഒരു കിണ്ണങ്കാച്ചി ഖണ്ഡിക എന്റെ തിരുവായില്‍ നിന്ന് അനര്‍ഗ നിര്‍ഗളം പ്രവഹിക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്നേ ദൈവാദീനം കൊണ്ട് മാത്രം ആ ഗഡീടെ ബൈക്കിലെ മഞ്ഞ കളര്‍ മാര്‍ക്ക്‌ എന്റെ കണ്ണില്‍ ഉടക്കി (ദൈവം ഉണ്ടെന്ന് പറയുന്നത് നേരാ) പറയാന്‍ വന്നത് ഞാന്‍ അപ്പൊത്തന്നെ വിഴുങ്ങി ഒരു ഏമ്പക്കം ഇട്ടു. അയാളുടെ പുലയാട്ട് കേട്ടപ്പോഴെന്കിലും ഞാന്‍ തിരിച്ചറിയണമായിരുന്നു ചുള്ളന്‍ പോലീസാണെന്ന്. പോലീസുകാരുടെ യൂണിഫോം മാത്രല്ല ഭാഷയും ഒരേപോലെയാണ് ! വെള്ളം തെറിപ്പിച്ചതും പോരാഞ്ഞ് വണ്ടി ക്രോസാക്കി നിര്‍ത്തിയതിന്റെ കൂടെ കൂട്ടി പറയുന്ന തിരക്കില്‍ ആയതുകൊന്ടാകണം ഓടിച്ചിരുന്നവന്‍ അത് കണ്ടില്ല എന്നുറപ്പ്. പണി പാളി എന്നുറപ്പായപ്പോള്‍ ഞാന്‍ പതുക്കെ അപരിചിതന്റെ ബൈക്കില്‍ കയറിയ പെണ്ണിനെപ്പോലെ തൊടാതെ പിന്നിലേക്ക്‌ നീങ്ങിയിരുന്നു. സോറി ഞാന്‍ വേറെ കമ്പാര്‍ട്ട്മെന്റിലെയാ എന്നപോലെ. തെറി പറയാന്‍ മാത്രം പോരെ കമ്പനി കൊടുക്കുന്നത് തല്ലുകൊള്ളാന്‍ അത് വേണ്ടല്ലോ. ചിലപ്പോ ഇതിനെയാവും ‘എ ഫ്രണ്ട്‌ ഇന്‍ നീഡ് ഈസ്‌ എ ഫ്രണ്ട്‌ ഇന്റീഡ്’ എന്നൊക്കെ പറയുന്നത്. ഹോ പുറം പള്ളിപ്പുറമാക്കാ എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ആദ്യമായി കണ്ടത് അന്നാ. പോകുന്ന വഴിക്ക് സാരമില്ലടാ പറഞ്ഞത് വച്ച് നോക്കുമ്പൊ ഇതൊക്കെ ഒരു അടിയാണോ എന്ന് ഞാനവനെ സമാധാനിപ്പിച്ചു. അടി പൊട്ടിയാല്‍ സ്ക്രൂട്ട് ആവുന്ന അത്രയും ധീരനാണ് ഞാന്‍ എന്ന് പറയാന്‍ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. 

ഒക്ടോബര്‍ മാസം എത്താഞ്ഞത് കൊണ്ട് അന്ന് എന്റെ പ്രണയം പൂത്ത് തളിര്‍ത്ത്‌ നില്‍ക്കുന്ന അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കാലഘട്ടമായിരുന്നു. ഇവന്റെ പ്രണയം എട്ടു നിലയില്‍ പൊട്ടി ഇരിക്കുന്ന സമയവും. എന്റെ മൊബൈല്‍ നിര്‍ത്താതെ ചിലക്കുന്നത് കണ്ട് കണ്ണുകടി മൂത്ത് റൂമിലെ പലര്‍ക്കും മദ്രാസ്‌ ഐ വരെ വന്നിട്ടുണ്ട് ! വീക്കെന്റില്‍ പ്രണയം പൊട്ടിയതിലുള്ള ദുഃഖം മൂലവും പഴയ കാമുകിയ്ക്ക് വേറെ സെറ്റപ്പായി എന്ന കാരണത്താലും ഇവനും റൂമില്‍ ഉള്ള മറ്റ് അണ്ണന്‍മാരും പ്രണയം ഉള്ളത് കാരണം ഞാനും (കള്ളുകുടിക്കാന്‍ എന്തെങ്കിലും കാരണം വേണം എന്നേ ഉള്ളൂ) വെള്ളമടി തുടങ്ങി. ഞാന്‍ ബിയറും ഇവന്മാര് സ്മോളും. കള്ളു തലയ്ക്ക് കയറി മാടിയില്‍ (ടെറസില്‍) നക്ഷത്രമെണ്ണി കിടന്നവന് പെട്ടെന്ന് ഒരു വെളിപാടുണ്ടാകുന്നു.. എന്താ ?

കഞ്ചാവ് വലിക്കണം.

കഞ്ചാവ്, മോസ് ആന്‍ഡ്‌ ക്യാറ്റ്‌ പടം കണ്ടിട്ട് (ആ പടം പോലും ഫുള്‍ കണ്ടു എന്നോര്‍ക്കണം) സുരേഷ് ഗോപി കിണ്ണി എന്ന് ഒരുത്തനെ കൊണ്ട് പറയിച്ച, കവി ഹൃദയത്തില്‍ നിന്ന് മാസ്റ്റര്‍പീസ്‌ കവിതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന, ഒരു നിമിഷം കൊണ്ട് മനുഷ്യനെ ആകാശത്തിന്റെ അനന്ത നീലിമയിലേക്ക് എത്തിക്കുന്ന, വിമാനത്തേക്കാള്‍ ഉയരത്തില്‍ പറക്കാന്‍ ചിറകുകള്‍ നല്‍കുന്ന, എത്ര സങ്കടങ്ങളുള്ള മനുഷ്യനെ പോലും പരമാനന്തത്തിന്റെ ഉച്ചിയില്‍ എത്തിക്കുന്ന, കഞ്ചാവ് വാസുവിനെ എന്റെ പറമ്പിന്‍റെ മൂലയില്‍ നിന്നിരുന്ന പുളി മരത്തില്‍ നിന്ന് മരണത്തിന്റെ വൈദ്യുതി കമ്പിയിലേക്ക് തള്ളിയിട്ടു കൊന്ന, അനിലനെ ഭ്രാന്തനാക്കിയ, ഭൂതഗണങ്ങള്‍ക്കൊപ്പം വട്ടമിട്ടിരുന്ന് സാക്ഷാല്‍ പരമശിവന്‍ പോലും വലിക്കുന്ന ദിവ്യമായ, പരമപവിത്രമായ അതേ സാധനം. ആഹാ സൂപ്പര്‍ ആശയം അടിച്ച ബിയറിന്റെ പുറത്ത് ഞാനും വിട്ട പെഗ്ഗിന്റെ മുകളില്‍ അവരും അത് കയ്യടിച്ച് പാസ്സാക്കി.

പക്ഷേ രാത്രി ഒരു മണിയ്ക്ക് ആര് പോയി വാങ്ങും ഈ സാധനം ?  

നാന്‍ റെഡി മച്ചാ.. ഒരുത്തന്‍ വീറോടെ കൈ പൊക്കി. അഞ്ചടി രണ്ടിഞ്ച് ഉയരം മാത്രമുള്ള ഞങ്ങടെ ഒക്കെ സ്വന്തം ഡിജെ. 

ഈ സമയത്ത് സാധനം എവിടെ കിട്ടും എന്നറിയോ ? 

അണ്ണാ നഗര്‍ പോണാ കെടയ്ക്കും ഇല്ലാട്ടി വടപളനി പോലീസ്‌ സ്റ്റേഷന്ക്ക് മുന്നാടി കണ്ടിപ്പാ കെടയ്ക്കും ! ആണാ നാ തനിയാ പോകമാട്ടെ യാരാച്ച് കൂടെ വന്താ ഓക്കേ  

അതെന്താ കഞ്ചാവ് വാങ്ങാന്‍ നിനക്ക് ഒറ്റയ്ക്ക് പോയാല്‍ എന്ന ഡയലോഗ് വന്നു എങ്കിലും പറഞ്ഞില്ല.

ഏതോ ഒരു ശവി അപ്പടി നാ സുഹാസെ കൂട്ടി പോ എന്ന് പറഞ്ഞ് എനിക്കൊരു മുട്ടന്‍ പണി തന്നു. അടിച്ച കിംഗ്‌ഫിഷറിന്റെ മാത്രം ധൈര്യത്തില്‍ ഞാന്‍ അത് ഏറ്റെടുത്തു. രാത്രി രണ്ടു മണിക്ക് പോലീസ്‌ സ്റ്റേഷന്‍റെ മൂക്കിന്റെ തുമ്പത്ത് പോയി കഞ്ചാവ്  വാങ്ങി വരുന്ന സിമ്പിള്‍ പരിപാടി. അന്നടിച്ച ബിയറിന്റെ കിക്ക്‌ ഇറങ്ങാന്‍ മൂത്രം പോലും ഒഴിക്കേണ്ടി വന്നില്ല ! 

മച്ചാ റൊമ്പ ഡേഞ്ച്ര്‍ ടാ, പുടിച്ചൂന്ന് വയ് അവളോ താ മുടിഞ്ചിട്ച്ച് 

നായിന്റെ മോനെ, ഞാനേ ടെന്‍ഷന്‍ അടിച്ച് മരിക്കാറായി വരുമ്പോ അവന്റെ വക കോപ്പിലെ പേടിപ്പിക്കല് വേറെ. ഉള്ള ഭയം മുഴുവന്‍ അടക്കി വച്ച് എനക്ക് ഭയമില്ലെ എന്ന് വിജയ്‌ സ്റ്റൈലില്‍ പറഞ്ഞിട്ട് പൊത്തിയിട്ട് ഓട്ടറാ എന്നും കൂടെ പറഞ്ഞു…അണ്ണാ നഗറില്‍ പോയി സാധനം കിട്ടാതെ വന്നത് കൊണ്ട് വടപളനി പോലീസ്‌ സ്റ്റേഷന്‍റെ മുന്നിലേക്ക്‌ വിട്ടു. 

മച്ചാ പോലീസ്‌ ഇറുക്കും നീ വണ്ടിയെ സ്റ്റാര്‍ട്ട് പണ്ണി വൈ നാ വാങ്കീട്ട് വരേ എതാച്ച് പ്രച്ചനം നാ സിഗ്നല്‍ കൊടുക്കറേ..

ആഹാ അത് വേണ്ട..ഞാനും വരാം എനിക്കും കാണണം ഈ കഞ്ചാവ് വില്‍ക്കുന്ന ചുള്ളന്‍മാരെ നാളെ വലിയ കവിയോ കഥാകാരനോ ആവേണ്ടി വന്നാല്‍ ഇതൊക്കെ ഇല്ലാതെ പറ്റില്ലല്ലോ. എന്റെ കയ്യും കാലും അന്നത്തെ ദിവസത്തിന് മുന്നോ അതിന് ശേഷമോ ഇങ്ങനെ വിറച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. എന്തിന് പാര്‍ക്കിന്‍സന്‍ രോഗമുള്ള മുഹമ്മദ്‌ അലിയുടെ കൈ പോലും ഇങ്ങനെ വിറച്ചിട്ടുണ്ടാവില്ല തീര്‍ച്ച.  

ഫ്യുരുടാന്‍ അടിച്ച നായയുടേത്‌ കണക്കിന് വിറയാര്‍ന്ന കാലുകളോടെ ഞാന്‍ അവനെ അനുഗമിച്ചു. ഒരു കടത്തിണ്ണയില്‍ ഒരു പ്രാകൃത രൂപം കിടക്കുന്നത് കണ്ടു. ഇവന്‍ യാതൊരു കൂസലുമില്ലാതെ അയാളെ തട്ടി വിളിച്ച് സാധനം ഉണ്ടോ ന്ന് തിരക്കി. ഇതിനെയാവും കഞ്ചന്‍ കഞ്ചാവിനെ തിരിച്ചറിയും എന്നൊക്കെ പറയുന്നത്. പ്രണയം ഉള്ളതുകൊണ്ട് അന്ന് ഞാന്‍ താടി വളര്‍ത്തിയിരുന്നില്ല. ഇവനാണെങ്കില്‍ സിഎന്‍എന്‍ സ്കൂളിന്റെ മുന്നിലൊക്കെ കാണാറുള്ള ചില ആട്ടുംമുട്ടന്‍മാരുടെ കണക്കിന് ഒരു താടി ഉണ്ടായിരുന്നു. കഞ്ചാവ് വാങ്ങി കീശലാക്കി കാശ് കൊടുക്കുന്ന നേരത്ത്‌ ആ ഗഡി ഇവന്റെ താടിയില്‍ പിടിച്ച് കൊച്ചു കുട്ടികളെ എന്തടാ കുട്ടാ എന്നൊക്കെ കളിപ്പിക്കുന്ന പോലെ പിടിച്ച് കുലുക്കുന്ന കണ്ടു. എന്തോ പറയേം ചെയ്തു. ഞാന്‍ അവനോട് കാര്യം തിരക്കി…

നീ കഞ്ചാവ് വാങ്ങിയതിലുള്ള സന്തോഷം കൊണ്ടാണോ ടാ അയാള് നിന്റെ താടിയില്‍ പിടിച്ച് കുലിക്കിയത് ? 

അല്ല മച്ചാ എന്റെ താടി വെപ്പ് താടി ആണോ എന്നറിയാന്‍ പിടിച്ച് നോക്കിയതാ…

അത് ശരി അപ്പൊ കഞ്ചാവ് വാങ്ങണമെങ്കില്‍ താടി വേണമല്ലേ ? വെറുതെയല്ല സിറ്റി സെന്ററിലെ ചില കടകളില്‍ ഒക്കെ നില്‍ക്കുന്ന താടി വച്ച പേക്കോലങ്ങളെ കാണുമ്പൊ പിള്ളേര് പറയാറ് ഇവന്‍ കഞ്ചാവാ ന്ന് ! അതുവരെ ഞാന്‍ കരുതിയിരുന്നത് പല ബുജികളും ആര്‍ട്ട്‌ ഫിലിം കാണുമ്പോള്‍ ഒന്ന് ചുമ്മാ തടവാന്‍ വേണ്ടിയാണ് താടി വച്ചിരുന്നത് എന്നാ ! ഇപ്പോഴല്ലേ സംഗതിയുടെ കിടപ്പ് മനസ്സിലായത്. കഞ്ചാവും താടിയും തമ്മില്‍ അതിഭയങ്കരമായ ആത്മബന്ധം നിലനില്‍ക്കുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാ. ഇനി ‘കരയുന്ന കുട്ടിക്കേ പാലുള്ളൂ’ എന്നൊക്കെ പറയുന്നത് മാറ്റി താടിയുള്ളവനേ കഞ്ചാവുള്ളൂ എന്നാക്കി മാറ്റണം എന്ന് തോന്നുന്നു. 

ലാല് ചോദിച്ച പോലെ ആരെങ്കിലും താടിയുള്ളവരൊക്കെ കഞ്ചന്‍മാരാണോ എന്ന് ചോദിച്ചാല്‍
പ്രിഥ്വി പറഞ്ഞപോലെ എന്റെ അറിവില്‍ അല്ല… 


സുഹാസ്‌ മാങ്ങാറി

4 Comments
  1. sreejith permalink

    പെടചൂട്ട്ടാ ഗടിയെ…..പൊളിച്ചടുക്കി …..

  2. കൊള്ളാം…..എന്‍റെ ശ്രീ പെരുമ്പത്തൂര്‍ ജീവിതത്തിന്‍റെ ചില നേര്‍ക്കാഴ്ചകള്‍…
    അണ്ണന്‍റെ കള്ളും കുടിച്ചു പുഴുങ്ങിയ മുട്ടയും തക്കാളി ചടണിയും കഴിച്ചതിന്‍റെ….മടങ്ങി വരുമോ ആ നല്ല കാലം….

  3. Thakarthu chettaaaaaaaaaa

  4. vaishakh permalink

    minnal kadha ayii…hehehhehe
    suresh gopi kinni!…HAHAHAHHAHA!!……

അഭിപ്രായങ്ങള്‍ & നിര്‍ദ്ദേശങ്ങള്‍

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.

Join 560 other followers